ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നാണ് നാളത്തേക്ക് മാറ്റിയത്. പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ, ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണി വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. ഉയർന്ന ഉദ്യോ​ഗസ്ഥർ ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റുകയായിരുന്നു.