കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഡോ. ​സി​റി​യ​ക് ജോ​ർ​ജി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് സി​റി​യ​ക് ജോ​ർ​ജി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​ക്കേ​സാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി പോ​ലീ​സ് ആ​രം​ഭി​ച്ചു.

അ​ങ്ക​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ജാ​സ്‌​ലി​യാ​യെ ക​ഴി​ഞ്ഞ 28നാ​ണ് സി​റി​യ​ക് ഓ​ടി​ച്ച കാ​റി​ടി​ച്ച​ത്. പാ​ർ​ട്‌​ടൈം ജോ​ലി​ക​ഴി​ഞ്ഞ് ഹോ​സ്റ്റ​ലി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് സം​ഭ​വം.

റോ​ഡി​ൽ ര​ക്തം​വാ​ർ​ന്ന് കി​ട​ന്ന വി​ദ്യാ​ർ​ഥി​നി​യെ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച ജാ​സ്‌​ലി​യ മ​രി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ സി​റി​യ​ക് ജോ​ർ​ജി​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് വാ​ഗ​മ​ണ്ണി​ലെ റി​സോ​ർ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.