തി​രു​വ​ന​ന്ത​പു​രം: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യെ രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഡാ​ഷ് മോ​നേ രേ​വ​ന്താ മ​റു​പ​ടി പി​ന്നാ​ലെ വ​രു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രേ​വ​ന്ത് റെ​ഡ്ഡി പി​ണ​റാ​യി വി​ജ​യ​നെ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. രേ​വ​ന്ത് റെ​ഡ്ഡി​ക്ക് വി​ശ​ദ​മാ​യ മ​റു​പ​ടി പ​റ​യു​ന്നു​ണ്ടെ​ന്നും ത​ൽ​ക്കാ​ലം ഇ​ത്ര​മാ​ത്ര​മേ പ​റ​യു​ന്നു​ള്ളൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നേ​മ​ത്ത് യു​ഡി​എ​ഫ് ന‌​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ പോ ​മോ​നേ വി​ജ​യാ എ​ന്നും പി​ണ​റാ​യി​യു​ടെ എ​ക്സ്പ​യ​റി ഡേ​റ്റ് ക​ഴി​ഞ്ഞു​വെ​ന്നും കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും രേ​വ​ന്ത് റെ​ഡ്ഡി പ​റ​ഞ്ഞി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി തെ​ല​ങ്കാ​ന​യു​ടെ വി​ക​സ​ന​ത്തി​ല്‍ നേ​രി​ട്ടു​ള്ള ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് രേ​വ​ന്ത് റെ​ഡ്ഡി പ​റ​ഞ്ഞി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യെ ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് രേ​വ​ന്ത് റെ​ഡ്ഡി പു​റ​ത്തു​വി​ട്ടി​രു​ന്നു. ക​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ തെ​ല​ങ്കാ​ന​യി​ലെ വി​ക​സ​ന​വും കേ​ര​ള​ത്തി​ലെ വി​ക​സ​ന​വും താ​ര​ത​മ്യം ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. നീ ​പോ മോ​നെ വി​ജ​യ​ന്‍ വി​ളി അ​ദ്ദേ​ഹം ക​ത്തി​ലും ആ​വ​ര്‍​ത്തി​ച്ചി​രു​ന്നു.