ന്യൂസിലൻഡിനെതിരായ പരമ്പര 1-2 ന് തോറ്റതിന് പിന്നാലെ  ഐസിസി ഏകദിന റാങ്കിംഗിൽ  ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ട് ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി. കിവി ബാറ്റ്സ്മാൻ ഡാരിൽ മിച്ചൽ ആണ് പുതിയ ഒന്നാം സ്ഥാനക്കാരൻ.

കോഹ്‌ലിയുടെ റേറ്റിംഗ് 10 പോയിന്റ് വർദ്ധിച്ചെങ്കിലും, ഇന്ത്യയ്‌ക്കെതിരായ മികച്ച ഏകദിന പരമ്പരയ്ക്ക് ശേഷം മിച്ചൽ അദ്ദേഹത്തെ മറികടന്നു. ന്യൂസിലൻഡ് ബാറ്റ്‌സ്മാൻ 784 പോയിന്റിൽ നിന്ന് 845 ആയി ഉയർന്നു, മിച്ചലിനും കോഹ്‌ലിക്കും പിന്നിൽ, അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സാദ്രാൻ മൂന്നാം സ്ഥാനം നേടി.  ഇന്ത്യയുടെ രോഹിത് ശർമ്മ നാലാം സ്ഥാനത്താണ്.  ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ കെ.എൽ. രാഹുൽ പത്താം സ്ഥാനത്തേക്ക് ഉയർന്നു. ശ്രേയസ് അയ്യർ പതിനൊന്നാം സ്ഥാനത്തും ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്തും തുടരുന്നു.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് രാഹുലിന്റെ ഉയർച്ച. പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച 32-കാരൻ രണ്ടാം മത്സരത്തിൽ മികച്ച സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ചു.

ബാറ്റ്‌സ്മാന്മാരുടെ ഐസിസി ഏകദിന റാങ്കിംഗുകൾ

1. ഡാരിൽ മിച്ചൽ (ന്യൂസിലാൻഡ്) — റേറ്റിംഗ് പോയിന്റുകൾ: 845

2. വിരാട് കോഹ്‌ലി (ഇന്ത്യ) — റേറ്റിംഗ് പോയിന്റുകൾ: 795

3. ഇബ്രാഹിം സദ്രാൻ (അഫ്ഗാനിസ്ഥാൻ) – റേറ്റിംഗ് പോയിൻ്റുകൾ: 764

4. രോഹിത് ശർമ്മ (ഇന്ത്യ) — റേറ്റിംഗ് പോയിന്റുകൾ: 757

5. ശുഭ്മാൻ ഗിൽ (ഇന്ത്യ) — റേറ്റിംഗ് പോയിന്റുകൾ: 723

6. ബാബർ അസം (പാകിസ്ഥാൻ) — റേറ്റിംഗ് പോയിന്റുകൾ: 722

7. ഹാരി ടെക്ടർ (അയർലൻഡ്) — റേറ്റിംഗ് പോയിന്റുകൾ: 708

8. ഷായ് ഹോപ്പ് (വെസ്റ്റ് ഇൻഡീസ്) — റേറ്റിംഗ് പോയിന്റുകൾ: 701

9. ചരിത അസലങ്ക (ശ്രീലങ്ക) — റേറ്റിംഗ് പോയിന്റുകൾ: 690

10. കെ.എൽ. രാഹുൽ (ഇന്ത്യ) — റേറ്റിംഗ് പോയിന്റുകൾ: 670

11. ശ്രേയസ് അയ്യർ (ഇന്ത്യ) — റേറ്റിംഗ് പോയിന്റുകൾ: 656

12. ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ) — റേറ്റിംഗ് പോയിന്റുകൾ: 653

13. ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) — റേറ്റിംഗ് പോയിന്റുകൾ: 646

14. പാത്തും നിസ്സാങ്ക (ശ്രീലങ്ക) – റേറ്റിംഗ് പോയിൻ്റുകൾ: 639

15. കുശാൽ മെൻഡിസ് (ശ്രീലങ്ക) — റേറ്റിംഗ് പോയിന്റുകൾ: 638