ശ​ബ​രി​മ​ല: ശബരിമല സ​ന്നി​ധാനത്ത് നാ​ളെ പ​ന്ത്ര​ണ്ട് വി​ള​ക്ക്. ഉ​ച്ച​യ്ക്കു വ​ഴി​പാ​ടാ​യി അ​ങ്കി ചാ​ർ​ത്തുള്ളതിനാൽ ഉ​ച്ച​പ്പൂ​ജ​യ്ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് അ​ങ്കി ചാ​ർ​ത്തി​യ അ​യ്യ​പ്പ രൂ​പം ക​ണ്ടു​തൊ​ഴാനും അവസരമുണ്ട്.

ഇ​ന്ന​ലെ​യും ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​ൻ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പാ​യി​രു​ന്നു. പു​ല​ർ​ച്ചെ ന​ട തു​റ​ന്ന​പ്പോ​ൾ മ​ര​ക്കൂ​ട്ടം വ​രെയായിരുന്ന ക്യൂ.

സ്പോ​ട് ബു​ക്കിംഗ് 5,000 പേർക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തു ഒ​ട്ടേ​റെ തീ​ർ​ഥാ​ട​ക​രെ​യാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി നി​ല​യ്ക്ക​ലിൽ എ​ത്തി സ്പോ​ട്ട് ബു​ക്കിംഗ് കി​ട്ടാ​നാ​യി ര​ണ്ട് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ കാ​ത്തു​കി​ട​ക്കേ​ണ്ട സ്ഥിതിയാണ് തീ​ർ​ഥാ​ട​ക​ർക്ക്.