ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ മു​ൻ സി​പി​എം നേ​താ​വും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പൊ​ളി​ച്ചു. സ്ഥ​ലം ഉ​ട​മ​യെ സി​പി​എ​മ്മു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പൊ​ളി​ച്ച​തെ​ന്നാ​ണ് ആക്ഷേപം.

ഭ​വി​ഷ്യത്ത് നേ​രി​ടേ​ണ്ടി​വ​രു​മെന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​മ​ത​ര്‍ ആ​രോ​പി​ച്ചു. ഓ​ഫീ​സിനു സ്ഥ​ലം കൊ​ടു​ക്ക​രു​തെന്ന ചി​ല​ര്‍ പ​റ​ഞ്ഞ​താ​യി സ്ഥ​ലമുടമ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ര്‍ കോ​ത്താ​യി മു​ക്കി​ലാ​യി​രു​ന്നു ഓ​ഫീ​സ് നി​ര്‍​മാ​ണം. 

ഭീ​ഷ​ണി​യു​ണ്ടെ​ന്നും ഓ​ഫീ​സ് പൊ​ളി​ച്ചു നീ​ക്കി​ത്ത​ര​ണ​മെ​ന്നും ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്നാ​ണ് നീ​ക്കം ചെ​യ്ത​തെ​ന്നു കു‌​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ത​ങ്ങ​ള്‍ കാ​ര​ണം മ​റ്റൊ​രാ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​രു​തെ​ന്നു ക​രു​തി​യാ​ണ് പൊ​ളി​ച്ചു നീ​ക്കി​യ​തെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ പൂ​ര്‍​ണ​മാ​യും അ​ട്ടി​മ​റി​ക്കു​ന്ന രീ​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​തെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.