പാ​ല​ക്കാ​ട്: മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി​യെ സി​പി​എ​മ്മി​ൽ നി​ന്നും പു​റ​ത്താ​ക്കി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ അ​ട​ക്കം രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ശ​ശി​യെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ന്‍. സു​രേ​ഷ് ബാ​ബു അ​റി​യി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ശ​ശി തെ​ളി​യി​ക്ക​ണ​മെ​ന്നും ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​നാ​യാ​ല്‍ രാ​ഷ്ട്രീ​യ​ജീ​വി​തം മ​തി​യാ​ക്കു​മെ​ന്നും സു​രേ​ഷ് ബാ​ബു വെ​ല്ലു​വി​ളി​ച്ചു.

“ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ​ജീ​വി​തം മ​തി​യാ​ക്കാ​ന്‍ താ​ന്‍ ഒ​രു​ക്ക​മാ​ണ്. ത​ന്‍റെ​യോ കു​ടും​ബ​ത്തി​ന്‍റെ​യോ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ എ​ന്തെ​ങ്കി​ലും കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഞാ​ന്‍ ഒ​രു​ക്ക​മാ​ണ്’.

“നേ​രെ​തി​രി​ച്ച്, പി.​കെ ശ​ശി അ​തി​ന് ത​യാ​റാ​വു​മോ?.​നി​ല​വി​ല്‍ അ​യാ​ള്‍​ക്കെ​തി​രെ ത​ന്‍റെ കൈ​യി​ല്‍ തെ​ളി​വി​ല്ല. വീ​ണ്ടും ന​ട​പ​ടി സ്വീ​ക​രി​ച്ച് തി​രു​ത്തി തി​രി​ച്ചു​വ​രു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​യി​രു​ന്ന​ല്ലോ ശ​ശി. എ​സ്എ​ഫ്‌​ഐ കാ​ലം മു​ത​ല്‍ അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശീ​ലം. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളെ താ​ന്‍ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ല’.’- സു​രേ​ഷ് ബാ​ബു വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ദീ​ര്‍​ഘ​കാ​ല​മാ​യി തു​ട​ര്‍​ന്നു​വ​ന്നി​രു​ന്ന സി​പി​എം ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും മാ​ന​സി​ക പ്ര​യാ​സം നേ​രി​ടു​ന്നു​വെ​ന്നും പി.​കെ. ശ​ശി പ്ര​തി​ക​രി​ച്ചു.