തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിൽ ബിജെപി – സിപിഎം ഡീലെന്ന കെ.മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർഥി ആര്.ശ്രീലേഖ. ചില ബിജെപി കൗണ്‍സിലര്‍മാര്‍ പ്രശാന്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ബിജെപി നേതാക്കളുടെ അറിവോടെയാണ് ഇത് നടക്കുന്നതെന്നും മുരളീധരൻ പറഞ്ഞിരുന്നു.
എന്നാൽ മുരളീധരന് ധൈര്യമുണ്ടെങ്കില്‍ കൗണ്‍സിലറുടെ പേര് വെളിപ്പെടുത്തട്ടെയെന്ന് ആര്. ശ്രീലേഖ വെല്ലുവിളിച്ചു. തോല്‍വി മുന്നിൽക്കണ്ടാണ് യുഡിഎഫ് സ്ഥാനാർഥി ആരോപണം ഉന്നയിക്കുന്നത്. തോറ്റുകഴിഞ്ഞാലും അക്കാര്യം പറയാമല്ലോ. ഡീല്‍ ആരോപണം തോല്‍വിക്ക് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലാണ്.
ഞാന്‍ ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. തന്റെ കൂടെ നില്ക്കുന്ന കൗണ്‍സിലര്‍മാര്‍ ആരൊക്കെയെന്ന് അറിയാം. തനിക്ക് വേണ്ടി കൗണ്‍സിലര്‍മാര്‍ വോട്ട് പിടിച്ചുനല്‍കും. മികച്ച ഭൂരിപക്ഷത്തിൽ എൻഡിഎ വിജയിക്കുമെന്നും ശ്രീലേഖ പറഞ്ഞു.



