തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തിരിച്ചടി താൽക്കാലികമാണെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും സി.പി.ഐ (എം) ജനറൽ സെക്രട്ടറി എം.എ ബേബി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഹാട്രിക് വിജയം നേടുമെന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവനയും അദ്ദേഹം ഉദ്ധരിച്ചു.
എൽ.ഡി.എഫിന്റെ തിരിച്ചുവരവിനെ ലോകകപ്പിലെ അർജന്റീനയുടെ കിരീട നേട്ടവുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ അർജന്റീന പിന്നീട് മറ്റൊരു മത്സരത്തിലും തോറ്റില്ലെന്നും കിരീടം സ്വന്തമാക്കുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഇത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിശങ്കർ പ്രകടിരപ്പിച്ചത് പൊതുവായ ചിന്താഗതിയാണെന്നും അദ്ദേഹം പറഞ്ഞു.



