ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യം നേ​രി​ടു​ന്ന പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 1955-ലെ ​എ​സ​ൻ​ഷ്യ​ൽ ക​മ്മോ​ഡി​റ്റീ​സ് ആ​ക്ട് പ്ര​യോ​ഗി​ച്ച് പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ​യും എ​ൽ​പി​ജി​യു​ടെ​യും വി​ത​ര​ണ​ത്തി​ൽ കേ​ന്ദ്രം പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

വീ​ടു​ക​ളി​ലേ​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളോ​ടും പെ​ട്രോ​കെ​മി​ക്ക​ൽ യൂ​ണി​റ്റു​ക​ളോ​ടും എ​ൽ​പി​ജി ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ഹൈ​ഡ്രോ​കാ​ർ​ബ​ൺ സ്ട്രീ​മു​ക​ൾ പെ​ട്രോ​കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​തെ പൂ​ർ​ണ​മാ​യും എ​ൽ​പി​ജി നി​ർ​മ്മാ​ണ​ത്തി​നാ​യി മാ​റ്റി​വയ്ക്കാ​നും ഉ​ത്ത​ര​വു​ണ്ട്.

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ പൂ​ഴ്ത്തി​വെ​യ്പ്പ് ത​ട​യാ​നാ​യി സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ഇ​ട​വേ​ള 21 ദി​വ​സ​ത്തി​ൽ നി​ന്നും 25 ദി​വ​സ​മാ​യി ഉ​യ​ർ​ത്തി. ഗ്യാ​സ് ബു​ക്കിം​ഗി​ലെ പ​രി​ഭ്രാ​ന്തി (പാ​നി​ക് ബു​ക്കിം​ഗ്) ത​ട​യു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.