തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ചയ്ക്കെതിരെ കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾ ഇന്ന് ആരംഭിക്കും. പാലക്കാട്, കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് ജാഥ ആരംഭിക്കുക.
ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കുക, ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. മൂവാറ്റുപുഴയിൽ നിന്ന് നാളെയാണ് ജാഥ ആരംഭിക്കുക.
പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും കാസർഗോഡ് നിന്ന് കെ. മുരളീധരനും തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും ജാഥ നയിക്കും. മൂവാറ്റുപുഴയില്‍ നിന്ന് ബെന്നി ബഹന്നാൻ എംപിയാണ് ജാഥ നയിക്കുന്നത്.
വെള്ളിയാഴ്ച നാല് ജാഥകളും ചെങ്ങന്നൂരില്‍ സംഗമിക്കും. തുടർന്ന് ശനിയാഴ്ച പന്തളത്ത് സമാപിക്കും.