നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ 60 സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ചിത്രം തെളിഞ്ഞു. ഇതു സംബന്ധിച്ച നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും.
കെ.പി.സി.സി തയാറാക്കിയ പട്ടിക എ.ഐ.സി.സിക്ക് കൈമാറി.
കെ. മുരളീധരൻ (വട്ടിയൂർക്കാവ്) ,
ആയിഷ പോറ്റി (കൊട്ടാരക്കര),
രമ്യ ഹരിദാസ് (അടൂർ),
വി.പി സജീന്ദ്രൻ (കുന്നത്തുനാട്),
ടി.വി ചന്ദ്രമോഹൻ (തൃശൂർ),
ഒ.ജെ ജനീഷ്കുമാർ (കൊടുങ്ങല്ലൂർ),
ടി.എൻ പ്രതാപൻ (മണലൂർ),
കെ.എ തുളസി (കോങ്ങാട്)
രമേശ് പിഷാരടി (പാലക്കാട്),
വി.എസ് ജോയ് (തവനൂർ /തിരുവമ്പാടി),
നൗഷാദ് അലി (പൊന്നാനി),
കെ.ജയന്ത് (കോഴിക്കോട് നോർത്ത്),
വിദ്യ ബാലകൃഷ്ണൻ (എലത്തൂർ),
കെ.പ്രവീൺകുമാർ (കൊയിലാണ്ടി),
കെ.എം അഭിജിത്ത് (നാദാപുരം),
കെ നീലകണ്ഠൻ (ഉദുമ),
വി.ടി ബൽറാം (തൃത്താല)എന്നിവരുടെ സ്ഥാനാർഥിത്വം ഉറച്ചതായാണ് അറിയുന്നത്.
കൽപ്പറ്റയിൽ സിദ്ദിക്ക് തന്നെ സ്ഥാനാർഥിയാകും
ബത്തേരിയിൽ നാലാം തവണയും ഐ.സി ബാലകൃഷ്ണനെ പരീക്ഷിക്കാനാണ് കോൺഗ്രസ് തീരുമാനം.



