കോ​ഴി​ക്കോ​ട്: വ​യ​നാ​ട് മു​ണ്ട​ക്കൈ – ചൂ​ര​ൽ​മ​ല അ​തി​ജീ​വി​ത​ർ​ക്കാ​യി വീ​ട് വ​ച്ചു​ന​ൽ​കാ​നെ​ന്ന പേ​രി​ൽ കെ​പി​സി​സി പി​രി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ എ​വി​ടെ​പ്പോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ണ്ട് സ​മാ​ഹ​രി​ച്ച് ഒ​ന്ന​ര​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും തു​ക​യെ​ക്കു​റി​ച്ചോ അ​തെ​ന്തി​ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന​തി​നെ​ക്കു​റി​ച്ചോ യാ​തൊ​രു വി​വ​ര​വു​മി​ല്ല.

ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​നി​ല​പാ​ടി​നെ​തി​രേ ‘വീ​ടെ​വി​ടെ കോ​ൺ​ഗ്ര​സേ?’ എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തും എ​ല്ലാ ജി​ല്ല​ക​ളി​ലും കു​ടി​ൽ​കെ​ട്ടി പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​നാ​ണ് ഡി​വൈ​എ​ഫ്ഐ തീ​രു​മാ​നം.

വ​യ​നാ​ട്ഫ​ണ്ടി​നാ​യി രൂ​പീ​ക​രി​ച്ച സം​യു​ക്ത അ​ക്കൗ​ണ്ടി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ലെ സ്വ​ത്തു​വി​വ​ര​ത്തി​ൽ എ​ന്തു​കൊ​ണ്ട് ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച​ത് ദു​രൂ​ഹ​മാ​ണ്. സു​താ​ര്യ​ത​യെ​ക്കു​റി​ച്ച് വാ​തോ​രാ​തെ പ​റ​യു​ന്ന​വ​ർ സ്വ​ന്തം കാ​ര്യ​ത്തി​ൽ കാ​ണി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും വ​സീ​ഫ് കു​റ്റ​പ്പെ​ടു​ത്തി.