കൊ​ല്ലം: കൊ​ല്ല​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ബോ​ട്ട് ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

വി​യ​റ്റ്നാം ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ നി​ന്ന് പോ​യ സെ​ന്‍റ് ജോ​സ​ഫ് എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ട് ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

ഹാ​ർ​ബ​റി​ൽ നി​ന്ന് 120 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വ​ച്ച് ക​പ്പ​ലു​മാ​യി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ഇ​ടി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പൂ​ർ​ണ​മാ​യും മു​ങ്ങി. ക​ന്യാ​കു​മാ​രി ഭാ​ഗ​ത്തു​വ​ച്ച് വി​യ​റ്റ്നാം ക​പ്പ​ലു​മാ​യി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബോ​ട്ടി​ൽ 11 തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.​ഒ​ൻ​പ​തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ ക​ട​ലി​ൽ മു​ങ്ങി താ​ഴ്ന്ന ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ത​മി​ഴ്നാ​ട്, വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.