ന്യൂ​ഡ​ൽ​ഹി: ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യം നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കേ​ണ്ട കൊ​ളീ​ജി​യം സം​വി​ധാ​നം, ജ​ഡ്ജി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് ദീ​പ​ങ്ക​ർ ദ​ത്ത. ഒ​രു പൊ​തു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്.

ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​വും സ്ഥ​ലം​മാ​റ്റ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന കൊ​ളീ​ജി​യം സം​വി​ധാ​നം എ​ല്ലാ​ക്കാ​ല​ത്തും കു​റ്റ​മ​റ്റ രീ​തി​യി​ല​ല്ല പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ജ​ഡ്ജി​മാ​രെ സ്ഥ​ലം മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ ജു​ഡീ​ഷ്യ​റി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​സ്റ്റി​സ് എ​സ്. മു​ര​ളീ​ധ​ര​നെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ക്കാ​നു​ള്ള ശു​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ച​തും പി​ന്നീ​ട് അ​ത് പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്ന​തും ഉ​ദാ​ഹ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ർ​ഹ​രാ​യ ജ​ഡ്ജി​മാ​ർ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ഉ​റ​പ്പാ​ക്കാ​ൻ കൊ​ളീ​ജി​യ​ത്തി​ന് സാ​ധി​ക്കാ​തെ പോ​യ സ​ന്ദ​ർ​ഭ​ങ്ങ​ളെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

കൊ​ളീ​ജി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ആ​വ​ശ്യ​മാ​ണെ​ന്നും, ജ​ഡ്ജി​മാ​രു​ടെ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ ശി​ക്ഷാ ന​ട​പ​ടി​യാ​യി മാ​റ​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​സു​പ്രീം കോ​ട​തി​യി​ലെ നി​ല​വി​ലു​ള്ള ഒ​രു ജ​ഡ്ജി ത​ന്നെ കൊ​ളീ​ജി​യം സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ളെ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​ത് നി​യ​മ​വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.