ഞായറാഴ്ച രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തിവെച്ചു. വിമാനം മാറ്റിവെച്ചതിനെ തുടർന്ന് യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു.
രാത്രി 10:34-ന് പുറപ്പെടേണ്ടിയിരുന്ന എഐ 504 വിമാനം ടാക്സി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി നിന്നുപോവുകയായിരുന്നു. വിമാനം പെട്ടെന്ന് നിന്നത് യാത്രക്കാർക്ക് ആശങ്കയുണ്ടാക്കി.
ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്ന കോൺഗ്രസ് എംപി ഹൈബി ഈഡൻ ഫേസ്ബുക്കിൽ സംഭവത്തെക്കുറിച്ച് പോസ്റ്റ് ചെയ്തു. “എഐ 504 വിമാനത്തിൽ എന്തോ അസാധാരണമായി സംഭവിച്ചു…. റൺവേയിൽ വിമാനം തെന്നിയതുപോലെ തോന്നി…. ഇതുവരെ പറന്നുയർന്നിട്ടില്ല,” അദ്ദേഹം കുറിച്ചു.