തൊ​ടു​പു​ഴ: എ​ല്‍ഡി​എ​ഫി​ന്‍റെ പ്രോ​ഗ്ര​സ് കാ​ര്‍ഡി​ല്‍ നേരത്തേയു​ണ്ടാ​യി​രു​ന്ന 38 പേ​ജ് 24 പേ​ജാ​യി കു​റ​ഞ്ഞ​താ​യും ഇ​തി​ല്‍ നു​ണ​ക​ളു​ടെ കൂ​മ്പാ​ര​മാ​ണു​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.

മു​ട്ട​ത്ത് യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​സ​ര്‍ക്കാ​ര്‍ പ​ത്ത് വ​ര്‍ഷം കൊ​ണ്ട് നാ​ല​ര​ല​ക്ഷം വീ​ടും ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ക്കാ​ര്‍ അ​ഞ്ച് വ​ര്‍ഷം കൊ​ണ്ട് അ​ഞ്ച് ല​ക്ഷം വീ​ടു​ക​ളു​മാ​ണ് നി​ര്‍മി​ച്ച​ത്. പ​ത്ത് വ​ര്‍ഷം കൊ​ണ്ടാ​ണ് നാ​ല​ര ല​ക്ഷം വീ​ടു​ക​ള്‍ നി​ര്‍മി​ച്ച​തെ​ന്ന യാ​ഥാ​ര്‍ഥ്യം മ​റ​ച്ചു​വ​ച്ചുകൊ​ണ്ടാ​ണ് പ്രോ​ഗ്ര​സ് കാ​ര്‍ഡ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ന്‍ഷ​ന്‍ 1,600 രൂ​പ​യി​ല്‍ നി​ന്നും 2,000 രൂ​പ​യാ​ക്കു​മെ​ന്ന​താ​യി​രു​ന്നു 2021ലെ ​എ​ല്‍ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം. എ​ന്നാ​ല്‍ നാ​ലേ​മു​ക്കാ​ല്‍ വ​ര്‍ഷം ഒ​രു ചി​ല്ലി​ക്കാ​ശ് കൂ​ട്ടി​ക്കൊ​ടു​ത്തി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തൊ​ട്ടു മു​ന്‍പ് 400 രൂ​പ കൂ​ട്ടി. അ​പ്പോ​ഴും 2,500 ആ​ക്കി​യി​ല്ല. റ​ബ​റി​ന് 250 രൂ​പ​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും പാ​ലി​ച്ചി​ല്ല. ആ​രോ​ഗ്യ​രം​ഗ​ത്ത് കാ​രു​ണ്യ​പ​ദ്ധ​തി ഉ​ള്‍പ്പെ​ടെ ഉ​മ്മ​ന്‍ചാ​ണ്ടി സ​ര്‍ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ ആ​രം​ഭി​ച്ച എ​ല്ലാ പ​ദ്ധ​തി​ക​ളും ക​ട​മാ​ക്കി. ഹൃ​ദ്യ​വും ആ​ശ്വാ​സ​കി​ര​ണ​വും ഇ​ല്ലാ​താ​യി.

ഇ​ടു​ക്കി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഭൂ ​പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ച്ചെ​ന്ന് പ്രോ​ഗ്ര​സ് കാ​ര്‍ഡി​ല്‍ എ​ഴു​തി വ​ച്ചി​രി​ക്കു​ന്ന​തും പ​ച്ച​ക്ക​ള്ള​മാ​ണ്. ഇ​ടു​ക്കി​യി​ലെ ഏ​ത് പ്ര​ശ്‌​ന​മാ​ണ് പ​രി​ഹ​രി​ച്ച​ത്. ​പ​ട്ട​യ പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​ഴ​യ​തു പോ​ലെ നി​ല​നി​ല്‍ക്കു​ക​യാ​ണ്. സി​എ​ച്ച്ആ​ര്‍ വി​ഷ​യ​വും പ​ട്ട​യ കേ​സും കോ​ട​തി​യി​ല്‍ നി​ല​നി​ല്‍ക്കു​ക​യാ​ണ്. സി​എ​ച്ച്ആ​ര്‍ പോ​ലും വ​ന​ഭൂ​മി​യാ​ക്കി മാ​റ്റി​യി​ട്ട് ഡീ ​നോ​ട്ടി​ഫൈ ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ വാ​ക്കും പാ​ലി​ച്ചി​ല്ല. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ല​യ​ള​വി​ല്‍ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ മു​ഴു​വ​ന്‍ അ​നു​മ​തി​ക​ളും വാ​ങ്ങി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ക​ല്ലി​ട്ട് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഘ​ട്ടം ആ​രം​ഭി​ച്ച​താ​ണ്.

അ​ന്ന് വി​ഴി​ഞ്ഞം പ​ദ്ധ​തി 6,000 കോ​ടി രൂ​പ​യു​ടെ റി​യ​ല്‍ എ​സ്റ്റേ​റ്റ് അ​ഴി​മ​തി​യാ​ണെ​ന്ന് പ​റ​ഞ്ഞ പാ​ര്‍ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​പ്പോ​ള്‍ അ​തി​ന്‍റെ ക്രെഡി​റ്റ് അ​വ​കാ​ശ​പ്പെ​ടാ​ന്‍ പി​ണ​റാ​യി വി​ജ​യ​ന് നാ​ണ​മി​ല്ലേ. ക​ട​ല്‍ക്കൊ​ള്ള​യെ​ന്ന് പാ​ര്‍ട്ടി പ​ത്രം വി​ശേ​ഷി​പ്പി​ച്ച പ​ദ്ധ​തി​യാ​ണ് സ്വ​ന്തം നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ക്കാ​ര്‍ പൈ​പ്പ് ലൈ​ന്‍ ഇ​ട്ട​പ്പോ​ള്‍ ഭൂ​മി​ക്ക​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചുവ​ച്ച ബോം​ബാ​ണെ​ന്ന് പ്ര​സം​ഗി​ച്ച ആ​ളാ​ണ് ഇ​ന്ന​ത്തെ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. എ​ന്നി​ട്ടാ​ണ് ഗെയ് ല്‍ പൈ​പ്പ് ലൈ​ന്‍ പ​ദ്ധ​തി​യു​ടെ അ​വ​കാ​ശ​വാ​ദം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

എ​ല്ലാ വ​കു​പ്പു​ക​ളും ത​ക​ര്‍ത്ത് ത​രി​പ്പ​ണ​മാ​ക്കി. ഒ​മ്പ​തു സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍ വൈ​സ് ചാ​ന്‍സ​ല​ര്‍മാ​രും നി​ര​വ​ധി കോ​ള​ജു​ക​ളി​ല്‍ പ്രി​ന്‍സി​പ്പ​ല്‍മാ​രു​മി​ല്ല. കാ​ല​ഹ​ര​ണ​പ്പെ​ട്ട കോ​ഴ്‌​സു​ക​ള്‍ പ​ഠി​ക്കാ​ന്‍ കു​ട്ടി​ക​ളി​ല്ല. പി​ന്നെ എ​ന്ത് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​മാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ക്കാ​ര്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്ന നെ​ല്ല് സം​ഭ​ര​ണം ഈ ​സ​ര്‍ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ പൂ​ര്‍ണ​മാ​യും പാ​ളി.

എ​വി​ടെ​യാ​ണ് നാ​ളി​കേ​രം സം​ഭ​രി​ച്ച​ത്. എ​ല്ലാ കാ​ര്‍ഷി​ക വി​ള​ക​ളു​ടെ​യും വി​ല ഇ​ടി​ഞ്ഞ് ക​ര്‍ഷ​ക​ര്‍ സ​ങ്ക​ട​ത്തി​ലാ​ണ്. സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഒ​രു കാ​ര്‍ഷി​ക പാ​ക്കേ​ജും ന​ട​പ്പാ​ക്കി​യി​ല്ല. യു​ഡി​എ​ഫ് സ​ര്‍ക്കാ​രി​ന് എ​തി​രാ​യി അ​വ​ത​രി​പ്പി​ച്ച കു​റ്റ​പ​ത്രം ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ലു​ണ്ട്. അ​ത് ജ​ന​ങ്ങ​ള്‍ വി​ചാ​ര​ണ ചെ​യ്ത് ഈ ​മാ​സം ഒ​ന്‍പ​തി​ന് അ​വ​ര്‍ത​ന്നെ ശി​ക്ഷ വി​ധി​ക്കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.