ഈസ്റ്റർ കുർബാനയിൽ ഡബ്ലിൻ അതിരൂപതയിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച മുതിർന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. പ്രായപൂർത്തിയായ 70 പേരാണ് ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിലെ പരിശുദ്ധ കുർബാനയിൽ മാമ്മോദീസ സ്വീകരിച്ചത്.
“പ്രായപൂർത്തിയായ പല യുവാക്കളും സ്വയമേവ ആത്മീയ മാർഗനിർദേശങ്ങൾ തേടുന്നു. ഇവിടെയുള്ള പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ കൂദാശകളിലൂടെ ക്രൈസ്തവ വിശ്വാസത്തിലേക്കു കൊണ്ടുവരില്ലെന്ന് തീരുമാനിച്ചു. എന്നാൽ ആ തലമുറ ഇപ്പോൾ മുന്നോട്ടുവരാൻ തുടങ്ങിയിരിക്കുന്നു” – അതിരൂപതയിലെ മിഷൻ ആൻഡ് മിനിസ്ട്രിയുടെ ഓഫീസ് ഡയറക്ടർ പട്രീഷ്യ കരോളിൻ അഭിപ്രായപ്പെട്ടു. കൂടാതെ, മുതിർന്നവർക്കായി വിശ്വാസപരിശീലനവും രൂപത വാഗ്ദാനം ചെയ്യുന്നുണ്ട്.