തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10 മ​​​​ണി​​​​ക്കു ചേ​​​​രു​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​നു മു​​​​മ്പാ​​​​യി ഭാ​​​​ര്യ ബി​​​​ന്ദു​​​​മേ​​​​നോ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മ​​​​ന്ത്രി കെ.​​​​ബി. ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​റി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ അ​​​​ന്ത്യ​​​​ശാ​​​​സ​​​​ന​​ത്തോ​​ടെ​​യാ​​ണ് കാ​​ര്യ​​ങ്ങ​​ൾ അ​​തി​​വേ​​ഗം ഒ​​ത്തു​​തീ​​ർ​​പ്പി​​ലേ​​ക്കു നീ​​ങ്ങി​​യ​​ത്.

ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​ർ​​​​ന്ന സ്ത്രീ​​​​വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​രാ​​​​തി​​​​ക​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​ക​​​​ളോ​​​​ട് ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്നു ബി​​​​ന്ദു​​​​മേ​​​​നോ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​റി​​​​നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം.

ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​ത​​​​ന്നെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ർ സ​​​​ജീ​​​​വ​​​​മാ​​​​യ​​​​ത്. അ​​​​ടു​​​​ത്തി​​​​ടെ സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സു​​​​പ്ര​​​​ധാ​​​​ന പ​​​​ദ​​​​വി ല​​​​ഭി​​​​ച്ച കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​ബി സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി ബി​​​​ന്ദു​​​​മേ​​​​നോ​​​​ന്‍റെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു. സ​​​​ഹോ​​​​ദ​​​​രി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചാ​​​​ണ് ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പ് ഫോ​​​​ർ​​​​മൂ​​​​ല രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് മ​​​​ന്ത്രി ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​റും ഇ​​​​വ​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു. ത​​​​നി​​​​ക്കു പ​​​​റ്റി​​​​യ തെ​​​​റ്റു​​​​ക​​​​ൾ ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​ർ ഏ​​​​റ്റു​​​​പ​​​​റ​​​​ഞ്ഞു.

ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രു​​​​ടെ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ന് ഒ​​​​ടു​​​​വി​​​​ൽ രൂ​​​​പം​​​കൊ​​​​ണ്ട ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പ് ഫോ​​​​ർ​​​​മു​​​​ല​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ബി​​​​ന്ദു ​മേ​​​​നോ​​​​നു​​​​മാ​​​​യി കെ.​​​​ബി. ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ സം​​​​സാ​​​​രി​​​​ച്ചു. തു​​​ട​​​ർ​​​ന്ന് പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഒ​​​​ത്തു​​​തീ​​​​ർ​​​​പ്പി​​​​ലാ​​​​യെ​​​​ന്നും എ​​​​ല്ലാം പ​​​​റ​​​​ഞ്ഞ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചെ​​​​ന്നും അ​​​​റി​​​​യി​​​​ച്ച് ബി​​​​ന്ദു​ മേ​​​​നോ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്നി​​​​ലെ​​​​ത്തി​. ഗ​​​​ണേ​​​​ഷി​​​​നെ ഏ​​​​റെ സ്നേ​​​​ഹി​​​​ക്കു​​​​ന്നെ​​​​ന്നും ബി​​​​ന്ദു​​​​മേ​​​​നോ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10നു ​​​​ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ കെ.​​​​ബി. ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം നേ​​​​രി​​​​ട്ടാ​​​​ണ് ചേ​​​​ർ​​​​ന്ന​​​​ത്. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​മ്പു​​​​ള്ള മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് മ​​​​ന്ത്രി​​​​മാ​​​​രെ​​​​ല്ലാം നേ​​​​രി​​​​ട്ടു പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. മ​​​​ന്ത്രി​​​​സ​​​​ഭ തു​​​​ട​​​​ങ്ങി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്ന​​​​ത്.

നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി താ​​​​ൻ തെ​​​​റ്റൊ​​​​ന്നും ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും കു​​​​ടും​​​​ബ പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണ് നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​തെ​​​​ല്ലാം പ​​​​റ​​​​ഞ്ഞ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചെ​​​​ന്നും ഇ​​​​നി താ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഒ​​​​രു ആ​​​​രോ​​​​പ​​​​ണ​​​​വും ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നും കെ.​​​​ബി. ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​ർ അ​​​​ട​​​​ക്കം ആ​​​​രും ഒ​​​​ന്നും മി​​​​ണ്ടാ​​​​തി​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ച​​​​ർ​​​​ച്ച​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കും മു​​​​മ്പു മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ടു​​​​ത്ത അ​​​​ജ​​​​ൻ​​​​ഡ​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷം കെ.​​​​ബി. ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ നേ​​​​രി​​​​ൽ​​​ക​​​​ണ്ട് ത​​​​ന്‍റെ ഭാ​​​​ഗം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. കു​​​​ടും​​​​ബ പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും എ​​​​ല്ലാം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

ഇ​​​​ന്ന​​​​ല​​​​ത്തെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ എ​​​​ല്ലാ അ​​​​ജ​​​​ൻ​​​​ഡ​​​​ക​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്കു​​​ശേ​​​​ഷം വീ​​​​ണ്ടും മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം ചേ​​​​രാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി എ​​​​ല്ലാ അ​​​​ജ​​​​ൻ​​​​ഡ​​​​ക​​​​ളും വെ​​​​ള്ളി​​​​യാ​​​​ഴ്ച ചേ​​​​രു​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ തീ​​​​ർ​​​​പ്പാ​​​​ക്കും.

ജാഗ്രതയോടെ സിപിഐ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഭാ​​​​​ര്യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള കു​​​​​ടും​​​​​ബ​​​​​പ്ര​​​​​ശ്നം മ​​​​​ന്ത്രി കെ.​​​​​ബി.​​​​​ ഗ​​​​​ണേ​​​​​ഷ് കു​​​​​മാ​​​​​ർ പ​​​​​രി​​​​​ഹ​​​​​രി​​​​​ച്ച​​​​​ത് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു മാ​​​​​ത്ര​​​​​മ​​​​​ല്ല തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി നീ​​​​​ങ്ങു​​​​​ന്ന ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും വ​​​​​ലി​​​​​യ ആ​​​​​ശ്വാ​​​​​സ​​​​​മാ​​​​​യി. സി​​​​​പി​​​​​ഐ നേ​​​​​തൃ​​​​​ത്വ​​​​​വും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ തി​​​​​ക​​​​​ഞ്ഞ ജാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ​​​​​യാ​​​​​ണു നീ​​​​​ങ്ങി​​​​​യ​​​​​ത്.

പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി മ​​​​​ന്ത്രി​​​​​യെ ത​​​​​ള്ളി​​​​​പ്പ​​​​​റ​​​​​യാ​​​​​നോ രാ​​​​​ജി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടാ​​​​​നോ സി​​​​​പി​​​​​ഐ നേ​​​​​താ​​​​​ക്ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല.

മ​​​​​ന്ത്രി​​​​​യു​​​​​ടെ ഭാ​​​​​ര്യ​​​​​യു​​​​​ടെ പി​​​​​ന്മാ​​​​​റ്റം ശ​​​​​രി​​​​​ക്കും ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു വ​​​​​ലി​​​​​യ ആ​​​​​ശ്വാ​​​​​സ​​​​​മാ​​​​​ണു ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.