മ​ല​പ്പു​റം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​സ്‌​ലീം ലീ​ഗ് എം​എ​ൽ​എ ടി.​വി.​ഇ​ബ്രാ​ഹിം. പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. എ​വി​ടെ ചെ​ന്നാ​ലും ആ​ളു​ക​ൾ ചോ​ദി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യോ എ​ന്നാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണെ​ന്ന് സാ​ങ്കേ​തി​ക​മാ​യി പ​റ​യാ​മെ​ങ്കി​ലും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ല്ലാം ജ​ന​ഹി​ത​ത്തി​ന് എ​തി​രാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.‌

ജ​ന​ഹി​തം മാ​നി​ച്ചു​കൊ​ണ്ടു​വേ​ണം ഹൈക്കമാൻഡ് തീരുമാനമെടുക്കാൻ. ഇക്കാര്യത്തിൽ ലീ​ഗി​ന്‍റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്കു​മെന്നാ​​ണ് വി​ശ്വാ​സം. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ വ​ള​രെ വേ​ഗം തീ​രു​മാ​ന​മുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു