ക​​​​ണ്ണൂ​​​​ർ: മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​ വി​​​​ധ​​​​ത്തി​​​​ൽ സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മം വ​​​​ഴി സ​​​​ന്ദേ​​​​ശം പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ യു​​​​വാ​​​​വി​​​​നെ​​​​തി​​​​രേ സൈ​​​​ബ​​​​ർ പൊ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ക​​​​ണ്ണൂ​​​​ർ പാ​​​​ച്ച​​​​പൊ​​​​യ്ക സ്വ​​​​ദേ​​​​ശി അ​​​​നു​​​​ന​​​​ന്ദി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് (19) ക​​​​ണ്ണൂ​​​​ർ സൈ​​​​ബ​​​​ർ ക്രൈം ​​​​പൊ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം വ​​​​ഴി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഫോ​​​​ട്ടോ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ച് “സ്വ​​​​ർ​​​​ണം ക​​​​ള്ള​​​​ൻ’ എ​​​​ന്ന അ​​​​ടി​​​​ക്കു​​​​റി​​​​പ്പോ​​​​ടെ പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി ഓ​​​​ലാ​​​​യി​​​​ക്ക​​​​ര എ​​​​ന്ന അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച് അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ച​​​​താ​​​​യാ​​​​ണ് പ​​​​രാ​​​​തി.

പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ പോ​​​​സ്റ്റ് പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച് സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ല​​​​ഹ​​​​ള ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും പി​​​​ണ​​​​റാ​​​​യി എ​​​​രു​​​​വ​​​​ട്ടി സ്വ​​​​ദേ​​​​ശി ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സൈ​​​​ബ​​​​ർ ക്രൈം ​​​​പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.