ഗംഗാനദിയില്‍ ബോട്ടില്‍ നടത്തിയ ഇഫ്താർ പാർട്ടിയില്‍ ചിക്കൻബിരിയാണി വിളമ്പിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടർന്ന് 14 പേർ അറസ്റ്റില്‍.
ബിജെപി യുവജനസംഘടന യുവമോർച്ചയുടെ വാരാണസി യൂണിറ്റ് അധ്യക്ഷൻ രജത് ജയ്സ്വാളിന്റെ പരാതിയിലാണ് കോട്വാലി പോലീസ് കേസെടുത്ത് പ്രതികളുടെ അറസ്റ്റ് ചെയ്തത്. സനാതന ധർമത്തില്‍ വിശ്വസിക്കുന്നവരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞൊരു പേരാണ് ഗംഗ എന്ന് രജത് ജയ്സ്വാള്‍ പരാതിയില്‍ പറയുന്നു.



