ചേർത്തല പതിനൊന്നാം മൈലിനു സമീപം പള്ളികവലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചാണ്
അപകടം. തണ്ണീർമുക്കം മുട്ടത്തിപറമ്പ് വീഴാശ്ശേരികരി വേണുഗോപാലിന്റെ മകൻ നന്ദഗോപാൽ-22, വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ കലേഷ് കുമാറിന്റെ മകൻ ആരവ് കൃഷ്ണ-24 എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ.