മന്ത്രിസഭയിലേയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്ന നിയമസഭാകക്ഷി യോ​ഗത്തിൽ പങ്കെടുക്കില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മന്ത്രിസഭയിൽ കരുത്ത് കാട്ടാൻ ഒരുങ്ങുകയാണ് കെസി വേണു​ഗോപാൽ പക്ഷം. കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിസഭയിലേയ്ക്കില്ലെന്ന കടുത്ത നിലപാടിലേക്ക് രമേശ് ചെന്നിത്തല എത്തിയിരിക്കുന്നത്. പകരം തൻ്റെ പക്ഷത്തുള്ളവരെ വരെ നിർദേശിച്ചേക്കുമെന്നാണ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.