തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​മ​തും പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കേ​ര​ളം ക​ണ്ട മ​ഹാ ദു​ര​ന്ത​മാ​യി അ​ത് മാ​റു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. കേ​ര​ള​ത്തി​ൽ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കും. യു​ഡി​എ​ഫ് ഇ​ടി​മു​ഴ​ക്കം പോ​ലെ തി​രി​ച്ച​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള​ത് കെ​യ​ർ ടേ​ക്ക​ർ സ​ർ​ക്കാ​ർ മാ​ത്ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി സാ​ധാ​ര​ക്കാ​ര്‍​ക്ക് അ​ദൃ​ശ്യ​നാ​ണ്. ജ​ന​ത്തെ കാ​ണാ​ൻ മ​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി. മൂ​ന്നാ​മ​തും പി​ണ​റാ​യി വ​രു​മെ​ന്ന ഒ​റ്റ പ്ര​ചാ​ര​ണം മ​തി യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തി​ര​ക്കി​ട്ടു എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലി​ല്ല. ക​ട​ലാ​സി​ന്‍റെ വി​ല പോ​ലും അ​തി​ന് കൊ​ടു​ക്കി​ല്ല. പ​ത്തു വ​ർ​ഷം ചെ​യ്യാ​ത്ത​താ​ണ് അ​വ​സാ​നം തി​ര​ക്കി​ട്ടു പ​റ​ഞ്ഞ​ത്. തു​ട​ർ ഭ​ര​ണ​മെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ജ​ന​ത്തി​ന് ഞെ​ട്ട​ലാ​ണ്.

മോ​ദി ശ​ക്തി കൊ​ടു​ത്താ​ലും മൂ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​നെ താ​ങ്ങാ​ൻ ജ​ന​ത്തി​നാ​കി​ല്ല. പ​ണ്ട് വി​മ​ത​ർ കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്നു. ഇ​ന്ന് സ്ഥി​തി മാ​റി. ഇ​ട​ത് സ​ഹ​യാ​ത്രി​ക​ർ പാ​ർ​ട്ടി വി​ടു​ന്നു. ബി​ജെ​പി ഈ ​മ​ണ്ണി​ന് പ​റ്റി​യ പാ​ർ​ട്ടി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.