ആരോഗ്യമന്ത്രിയുടെ സ്ഥാനത്തിരിക്കാൻ വീണാ ജോർജ് അർഹയല്ല എന്ന് തെളിയിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ അപകടത്തിൽ പങ്കുണ്ട്. അതെല്ലാം തെളിയിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

സംഭവത്തിൽ ശക്തമായ സമരം ചെയ്യാനാണ് തീരുമാനം. അടിയന്തിരമായി ജുഡീഷ്യൽ അന്വേഷണം വേണം. അതല്ലാതെ സർക്കാർ മുഖം രക്ഷിക്കണമെന്ന് കരുതേണ്ട. 25 ലക്ഷം രൂപ ബിന്ദുവിൻ്റെ കുടുംബത്തിന് നൽകണം മാത്രമല്ല നവമിയുടെ ചികിത്സാചിലവും സർക്കാർ ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.