കരോൾട്ടൻ (ടെക്‌സാസ് ): കൊല്ലം കുണ്ടറ പടപ്പക്കര വി.ജി ബെയ്‌സിൽ (94, റിട്ട. അദ്ധ്യാപകൻ, സെന്റ് മൈക്കിൾസ് ഹൈസ്‌കൂൾ കുമ്പളം) ഡാളസിൽ കരോൾട്ടണിൽ അന്തരിച്ചു.

ഭാര്യ: പടപ്പക്കര സരസുപുറത്തിൽ പരേതയായ ഫ്രീറ്റാമ്മ ബെയ്‌സിൽ.

സംസ്കാര ശുശ്രൂഷകൾ ടെക്‌സാസിലെ കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിലും, സംസ്കാരം കൊപ്പേൽ റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരിയിലും പിന്നീട് നടക്കും.

മക്കൾ: സാലു ബെയ്‌സിൽ, സെർജി ബെയ്‌സിൽ, സാജൻ ബെയ്‌സിൽ, സൂസൻ രാജു (എല്ലാവരും കരോൾട്ടൻ, യുഎസ്).

മരുമക്കൾ: സിന്ധു സാലു, ജോസ്‌ലിൻ സെർജി, സിനി സാജൻ, രാജു ജോസഫ് (എല്ലാവരും കരോൾട്ടൻ, യുഎസ്).