ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ് 2027) ആദ്യഘട്ടം ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ നടക്കും. സംസ്ഥ‌ാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതിനിടയിലുള്ള സൗകര്യപ്രദമായ 30 ദിവസം തിരഞ്ഞെടു ക്കാം.

ഇതുസംബന്ധിച്ച വിജ്‌ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്ത‌ികൾ, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് ഓപ്പറേഷനിൽ ശേഖരിക്കുക.

വീടുവീടാന്തരം കയറിയുള്ള വിവരശേഖരണത്തിനു മുന്നോടിയായി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാൻ 15 ദിവസം അനുവദിക്കും. 30 ലക്ഷത്തിലേറെ ഉദ്യോഗസ്ഥർ ഉദ്യമത്തിൽ പങ്കാളികളാകും