ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ പ്ര​കാ​ര​മു​ള്ള ത്രി​ഭാ​ഷാ​പ​ഠ​നം പു​തി​യ അ​ധ്യാ​യ​ന​വ​ർ​ഷ​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സി​ബി​എ​സ്ഇ. ഈ ​വ​ർ​ഷം ആ​റാം​ക്ലാ​സി​ൽ മൂ​ന്നാം ഭാ​ഷ പ​ഠി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ൾ​ക്ക് സ​ർ​ക്കു​ല​റ​യ​ച്ചു.

പാ​ഠ​പു​സ്‌​ത​ക​ങ്ങ​ൾ വൈ​കാ​തെ എ​ത്തി​ക്കാ​മെ​ന്നും നി​ല​വി​ൽ ല​ഭ്യ​മാ​യ പു​സ്‌​ത​ക​ങ്ങ​ൾ​വെ​ച്ച് മൂ​ന്നാം​ഭാ​ഷ പ​ഠി​പ്പി​ക്കാ​നു​മാ​ണ് നി​ർ​ദേ​ശം. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ൽ ക്ലാ​സ് തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കു​ല​ർ.

ഏ​തു​ഭാ​ഷ​യാ​ണ് മൂ​ന്നാം ഭാ​ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് സ്കൂ​ളു​ക​ൾ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ലാ ഓ​ഫീ​സു​ക​ളെ അ​റി​യി​ക്ക​ണം. സി​ബി​എ​സ്ഇ​യു​ടെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലും അ​പ്ഡേ​റ്റ് ചെ​യ്യ​ണം. 2026-27 അ​ധ്യാ​യ​ന​വ​ർ​ഷം മു​ത​ൽ ത്രി​ഭാ​ഷാ​ന​യം നി​ർ​ബ​ന്ധ​മാ​ക്കി അ​ടു​ത്തി​ടെ സി​ബി​എ​സ്ഇ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ച്ചി​രു​ന്നു.