കൊ​ച്ചി: ക​ശു​വ​ണ്ടി അ​ഴി​മ​തി​ക്കേ​സി​ൽ വ്യ​വ​സാ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി. പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച ഉ​ത്ത​ര​വ് സിം​ഗി​ള്‍ ബെ​ഞ്ച് റ​ദ്ധാ​ക്കു​ക​യും ചെ​യ്തു.

വ​കു​പ്പ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഐ​എ​ന്‍​ടി​യു​സി നേ​താ​വ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​നും കോ​ര്‍​പ്പ​റേ​ഷ​ന്‍ എം​ഡി കെ.​എ. ര​തീ​ഷു​മാ​ണ് പ്ര​തി​ക​ള്‍. ഐ​എ​ന്‍​ടി​യു​സി നേ​താ​വ് ക​ട​കം​പ​ള്ളി മ​നോ​ജ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

അ​തേ​സ​മ​യം ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി അ​ഴി​മ​തി​യി​ൽ പ്ര​തി​ക​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, മു​ൻ എം​ഡി കെ.​എ. ര​തീ​ഷ് എ​ന്നി​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി വേ​ണ​മെ​ന്നാ​യി​രു​ന്നു സി​ബി​ഐ​യു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം നി​രാ​ക​രി​ച്ച സ​ർ​ക്കാ​ർ നി​ല​പാ​ട് ചോ​ദ്യം ചെ​യ്താ​ണ് മ​നോ​ജ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.