തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ദ​മ്പ​തി​ക​ളെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി വി​ഷ്ണു​വി​നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ചയ്​ക്ക് ഒ​ന്നി​നാ​ണ് വ​ൻ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ജ​ന​രോ​ഷം മൂ​ലം ര​ണ്ട് ത​വ​ണ മാ​റ്റി വെ​ച്ച തെ​ളി​വെ​ടു​പ്പാ​ണ് ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹ​ത്തോ​ടെ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് എം​സി റോ​ഡി​ൽ കി​ളി​മാ​നൂ​ർ പാ​പ്പാ​ല​ക്ക് സ​മീ​പം ദ​മ്പ​തി​ക​ളാ​യ ര​ജി​ത്തും അം​ബി​ക​യും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ഥാ​ർ ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​പ​ക​ട​ത്തി​നു​ശേ​ഷം നി​ര്‍​ത്താ​തെ പോ​യ വാ​ഹ​നം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് വി​ഷ്ണു​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്‍​പ്പി​ച്ചെ​ങ്കി​ലും കേ​സെ​ടു​ക്കാ​തെ ഇ​യാ​ളെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​യെ പാ​റ​ശാ​ല​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഐ​ഡി​കാ​ര്‍​ഡു​ക​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഇ​വ​ർ​ക്ക് കൃ​ത്യ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.