കുഞ്ഞുങ്ങൾക്ക് വിശുദ്ധരുടെ പേരുകൾ നൽകണമെന്ന് ന്യൂയോർക്ക് അതിരൂപതയിലെ കർദിനാൾ തിമോത്തി ഡോളൻ മാതാപിതാക്കളെ ഓർമ്മിപ്പിച്ചു. അടുത്തിടെ പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ കത്തോലിക്കാ പാരമ്പര്യം തുടരണമെന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്തത്.
“പല മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് സിനിമാതാരങ്ങളുടെയോ സോപ്പ് ഓപ്പറ കഥാപാത്രങ്ങളുടെയോ പേരുകൾ നൽകാറുണ്ട്. അതത്ര നല്ല കാര്യമല്ല. കുട്ടികളുടെ പേരിന്റെ ആദ്യ അല്ലെങ്കിൽ രണ്ടാം പേരായി എപ്പോഴും ഒരു വിശുദ്ധന്റെ പേര് ഉണ്ടായിരുന്ന, മനോഹരമായ കത്തോലിക്കാ ആചാരം തുടരണമെന്നും പേരിന് കാരണഭൂതനായ ആ വിശുദ്ധനോട് സംരക്ഷണം യാചിക്കണമെന്നും” – കർദിനാൾ ഓർമ്മിപ്പിച്ചു.



