കൊ​ച്ചി: എ​റ​ണാ​കു​ളം വ​ട​ക്ക​ന്‍ പ​റ​വൂ​രി​ല്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് വീ​ണു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലാ​ക്കി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഇ​ന്ന് രാ​വി​ലെ 9.30 ത​ട്ടു​ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​ക​ള്‍ ചാ​യ കു​ടി​ക്കാ​നാ​യി വ​ണ്ടി​യി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ഇ​തി​നി​ടെ മ​റ്റൊ​രു വാ​ഹ​നം വ​രു​ന്ന​ത് ക​ണ്ട് ഡ്രൈവര്‍ എടവനക്കാട് സ്വദേശി അര്‍ജുന്‍ കാ​ര്‍ ഒ​തു​ക്കു​മ്പോ​ള്‍ പു​ഴ​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. കാ​ര്‍ പു​ഴ​യി​ല്‍ നി​ന്ന് പിന്നീട് ഉയർത്തി.