മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ കാ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്.

അം​ബ​ർ​നാ​ഥ് ന​ഗ​ര​ത്തി​ലെ ഫ്ലൈ ​ഓ​വ​റി​ലാ​ണ് സം​ഭ​വം. കാ​ർ ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ഞ്ചോ​ളം ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ തെ​റി​ച്ച് ഫ്ലൈ​ഓ​വ​റി​ന് താ​ഴെ​യു​ള്ള റോ​ഡി​ലേ​ക്ക് വീ​ണു.

അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു​വെ​ന്ന് അം​ബ​ർ​നാ​ഥി​ലെ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (എ​സി​പി) ശൈ​ലേ​ഷ് കാ​ലെ പ​റ​ഞ്ഞു. ആ​ഘാ​ത​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വെ​ന്നും മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.