മൈ​സൂ​രു: കോ​ഴി​ക്കോട്ടു ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സ് ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മൈ​സൂ​രു എ​ക്‌​സ്പ്ര​സ് ഹൈ​വേ​യി​ൽ മ​ദ്ദൂ​രി​നും ച​ന്ന​പ​ട്ട​ണ​യ്ക്കും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ 4.10 നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ (22), റ​ഫീ​സ് (45), റ​ഷീ​ദ് (45), മാ​ഹി സ്വ​ദേ​ശി സാ​ക്കി​ർ (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി.​കെ. ട്രാ​വ​ൽ​സി​ന്‍റെ സ്ലീ​പ്പ​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന കൂ​ടുത​ൽ​പ്പേ​രും മ​ല​യാ​ളി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ ച​ന്ന​പ​ട്ട​ണ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.