കൊ​ല്ലം: പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. ഫാ​ർ​മ​സി​ക്ക് സ​മീ​ത്താ​യാ​ണ് ഏ​ക​ദേ​ശം ഒ​ന്ന​ര മാ​സ​ത്തോ​ളം പ്രാ​യ​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

പു​ന​ലൂ​ർ എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചെ​ടി പി​ടി​ച്ചെ​ടു​ത്തു. പു​ന​ലൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ചെ​ടി ന​ട്ടു​പി​ടി​പ്പി​ച്ച​ത് ആ​രെ​ന്ന​ത​ട​ക്കം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ഉ​ണ്ടോ എ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തി.