കൊ​​​ച്ചി: സ്കൂ​​​ൾ അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​ന്‍റെ​​​യും കു​​​ട്ടി​​​ക​​​ളെ തി​​​രു​​​ത്ത​​​ലി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യി അ​​​ധ്യാ​​​പ​​​ക​​​ൻ ചൂ​​​ര​​​ൽ പ്ര​​​യോ​​​ഗം ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചു ഹൈ​​​ക്കോ​​​ട​​​തി. അ​​​ച്ച​​​ട​​​ക്കം ഉ​​​റ​​​പ്പാ​​​ക്കാ​​​നും കു​​​ട്ടി​​​ക​​​ളു​​​ടെ തെ​​​റ്റ് തി​​​രു​​​ത്താ​​​നു​​​മു​​​ള്ള അ​​​ധി​​​കാ​​​രം അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ചൂ​​​ര​​​ൽ പ്ര​​​യോ​​​ഗ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ങ്ങാ​​​നൂ​​​രി​​​ലെ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ പോ​​​ലീ​​​സ് ചു​​​മ​​​ത്തി​​​യ കേ​​​സി​​​ലെ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യാ​​​ണു ജ​​​സ്റ്റീ​​​സ് സി. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ നി​​​ല​​​പാ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ സ​​​മാ​​​ന​​​മാ​​​യ കേ​​​സി​​​ൽ മ​​​റ്റൊ​​​രു അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ് റ​​​ദ്ദാ​​​ക്കി കോ​​​ട​​​തി ചൂ​​​ര​​​ൽ പ്ര​​​യോ​​​ഗ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചി​​​രു​​​ന്നു. കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളി​​​ൽ ചേ​​​ർ​​​ത്ത് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ശി​​​ക്ഷ​​​ണ​​​ത്തി​​​ലേ​​​ക്കു വി​​​ടു​​​മ്പോ​​​ൾ ഈ ​​​അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ര​​​ക്ഷി​​​താ​​​ക്ക​​​ൾ കൈ​​​മാ​​​റു​​​ന്നു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം. സ​​​മാ​​​ന​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ത്തെ കേ​​​സി​​​ലും കോ​​​ട​​​തി ആ​​​വ​​​ർ​​​ത്തി​​​ച്ചു.

2025 ഫെ​​​ബ്രു​​​വ​​​രി പ​​​ത്തി​​​ന് ഉ​​​ച്ച​​​യ്ക്ക് 12.30ന് ​​​സ്റ്റാ​​​ഫ് റൂ​​​മി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ചൂ​​​ര​​​ൽ​​​കൊ​​​ണ്ട് അ​​​ടി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പ​​​രാ​​​തി. എ​​​ന്നാ​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ഡോ​​​ക്ട​​​റെ കാ​​​ണി​​​ച്ച​​​പ്പോ​​​ൾ മു​​​റി​​​വു​​​ക​​​ളൊ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ര​​​ക്ഷി​​​താ​​​ക്ക​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണം. അ​​​ച്ച​​​ട​​​ക്കം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ൻ ന​​​ൽ​​​കി​​​യ ചെ​​​റി​​​യ ശി​​​ക്ഷ​​​യി​​​ൽ ദു​​​രു​​​ദ്ദേ​​​ശ്യ​​​മി​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് കേ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.