വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് 33,000 പേർക്ക് സ്ഥിരതാമസത്തിന് (Permanent Residence) അവസരം നൽകുന്ന പുതിയ പദ്ധതി കാനഡ പ്രഖ്യാപിച്ചു. കാനഡ ഇമിഗ്രേഷൻ വകുപ്പ് മാർച്ച് 10-നാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ആഗോളതലത്തിലുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ കാനഡയിലുള്ള താൽക്കാലിക താമസക്കാരുടെ ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ‘വൺ ടൈം’ പദ്ധതി നടപ്പിലാക്കുന്നത്. സിഐസി ന്യൂസ് (CIC News) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നവംബറിലെ ഫെഡറൽ ബജറ്റിൽ വിഭാവനം ചെയ്ത പദ്ധതിയാണിത്.



