തി​രു​വ​ന​ന്ത​പു​രം: മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കാ​ലാ​വ​ധി തീ​ർ​ന്ന ബ​സു​ക​ൾ പു​തു​ക്കി​പ​ണു​ത് കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഇ​രു​ന്നൂ​റോ​ളം ബ​സു​ക​ൾ ഷെ​ഡി​ൽ ക​യ​റ്റി​യി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഡ​ൽ​ഹി, ഹ​രി​യാ​ന, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​വീ​സ് ബ​സു​ക​ളു​ടെ ഉ​പ​യോ​ഗ​കാ​ലാ​വ​ധി എ​ട്ടു മു​ത​ൽ 10 വ​ർ​ഷം വ​രെ​യാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ത് 22 വ​ർ​ഷ​മാ​ണ്. ബ​സു​ക​ൾ മാ​റ്റാ​റാ​കു​മ്പോ​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ബ​സ് വാ​ങ്ങി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ര​ജി​സ്ട്രേ​ഷ​ൻ കേ​ര​ള​ത്തി​ലേ​ക്ക് മാ​റ്റി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നാ​ണി​പ്പോ​ൾ ഗ​താ​ഗ​ത​വ​കു​പ്പ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ ബ​സ് വാ​ങ്ങാ​ൻ അ​ൻ​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രു​മ്പോ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ കാ​ലാ​വ​ധി തീ​ർ​ന്ന ബ​സു​ക​ൾ പ​ത്തു​ല​ക്ഷം രൂ​പ മു​ത​ൽ ല​ഭി​ക്കും. പ​ഴ​ഞ്ച​ൻ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​മാ​യി കേ​ര​ളം മാ​റാ​തി​രി​ക്കാ​നാ​ണ് ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.