പ​​​ര​​​വൂ​​​ർ: കേ​​​ര​​​ള​​​ത്തെ​​​യും ത​​​മി​​​ഴ്‌​​​നാ​​​ടി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ച്ച് ര​​​ണ്ട് അ​​​തി​​​വേ​​​ഗ ബു​​​ള്ള​​​റ്റ് ട്രെ​​​യി​​​ൻ ഇ​​​ട​​​നാ​​​ഴി​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​താ പ​​​ഠ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി ത​​​മി​​​ഴ്‌​​​നാ​​​ട് സ​​​ർ​​​ക്കാ​​​ർ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡി​​​ന് ക​​​ത്ത​​​യ​​​ച്ചു. ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ന​​​ഗ​​​ര​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പാ​​​ത​​​ക​​​ൾ​​​ക്കാ​​​യി ത​​​മി​​​ഴ്‌​​​നാ​​​ട് മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ യാ​​​ത്രാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.

ര​​​ണ്ട് പ്ര​​​ധാ​​​ന റൂ​​​ട്ടു​​​ക​​​ളാ​​​ണ് ത​​​മി​​​ഴ്‌​​​നാ​​​ട് സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ചെ​​​ന്നൈ​​​യി​​​ൽ തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി, നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ഒ​​​രു പാ​​​ത. ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് സേ​​​ലം, കോ​​​യ​​​മ്പ​​​ത്തൂ​​​ർ വ​​​ഴി കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് നീ​​​ളു​​​ന്ന​​​താ​​​ണ് നി​​​ർ​​​ദി​​​ഷ്ട ര​​​ണ്ടാ​​​മ​​​ത്തെ പാ​​​ത.

നി​​​ല​​​വി​​​ൽ നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന മും​​​ബൈ-​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ബു​​​ള്ള​​​റ്റ് ട്രെ​​​യി​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളെ കോ​​​ർ​​​ത്തി​​​ണ​​​ക്കി അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ ശൃം​​​ഖ​​​ല വി​​​ക​​​സി​​​പ്പി​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റി​​​ൽ ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് ഹൈ​​​ദ​​​രാ​​​ബാ​​​ദ്, മൈ​​​സൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​തി​​​വേ​​​ഗ പാ​​​ത​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​യ​​​ൽ സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2010-ലെ ​​​റെ​​​യി​​​ൽ​​​വേ ബ​​​ജ​​​റ്റി​​​ലും 2009-ലെ ‘വി​​​ഷ​​​ൻ 2020’ പ​​​ദ്ധ​​​തി​​​യി​​​ലും ചെ​​​ന്നൈ – കൊ​​​ച്ചി – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബു​​​ള്ള​​​റ്റ് ട്രെ​​​യി​​​ൻ പാ​​​ത വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് വ​​​ന്ന സ​​​ർ​​​ക്കാ​​​ർ മും​​​ബൈ – അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് റൂ​​​ട്ടി​​​ന് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​മി​​​ഴ്‌​​​നാ​​​ടി​​​ന്‍റെ പു​​​തി​​​യ നീ​​​ക്ക​​​ത്തി​​​ലൂ​​​ടെ ദ​​​ശ​​​ക​​​ങ്ങ​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള ഈ ​​​റെ​​​യി​​​ൽ​​​വേ സ്വ​​​പ്ന​​​ത്തി​​​ന് ജീ​​​വ​​​ൻ വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കൂ​​​ടാ​​​തെ, ച​​​ര​​​ക്ക് നീ​​​ക്കം സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ൽ നി​​​ന്നു​​​ള്ള ഫ്രൈ​​​റ്റ് കോ​​​റി​​​ഡോ​​​ർ ക​​​ന്യാ​​​കു​​​മാ​​​രി വ​​​രെ നീ​​​ട്ട​​​ണ​​​മെ​​​ന്നും ത​​​മി​​​ഴ്‌​​​നാ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തും കേ​​​ര​​​ള​​​ത്തി​​​ന് വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന കാ​​​ര്യ​​​മാ​​​ണ്.