അമേരിക്കൻ ബുൾഡോഗ്, അമേരിക്കൻ പിറ്റ്ബുൾ, ബുൾ ടെറിയർ എന്നിവയുൾപ്പെടെ ആറ് ആക്രമണകാരികളായ നായ ഇനങ്ങളെ നിരോധിച്ച് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട ദി മുനിസിപ്പൽ കോർപ്പറേഷൻ ചണ്ഡീഗഡ് പെറ്റ് ആൻഡ് കമ്മ്യൂണിറ്റി ഡോഗ്സ് ബൈ-ലോസ് 2025 ബുധനാഴ്ച കോർപ്പറേഷൻ പുറത്തിറക്കി. കെയ്ൻ കോർസോ, ഡോഗോ അർജന്റീനോ, റോട്ട്‌വീലർ എന്നിവയാണ് നിരോധനമുള്ള മറ്റ് ഇനങ്ങൾ.