ലക്നോ: ഉത്തർപ്രദേശിലെ ഭദോഹിയിൽ ബന്ധുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. രമേശ് ചന്ദ്ര ബിന്ദിന്റെ വീട്ടിലാണ് സാവിത്രി, മക്കളായ അനുജ്, ആരാധന, കഞ്ചൻ, ആരതി എന്നിവർ അതിക്രമിച്ച് കയറിയത്.
രമേശിന്റെ വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കു നേരെയായിരുന്നു ആക്രമണം. പ്രതിയായ അനുജ് വീട്ടിലുണ്ടായിരുന്ന യുവതിയോട് മോശമായി പെരുമാറി. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് കുടുംബങ്ങളും തമ്മിലുള്ള ദീർഘകാലത്തെ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.



