ക​ണ്ണൂ​ർ: പോ​ലീ​സു​കാ​ര​ന്‍റെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ കൊ​ല​ക്കേ​സ് പ്ര​തി ഉ​ൾ​പ്പ​ടെ ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. കൂ​ത്തു​പ​റ​മ്പ് ചെ​റു​വാ​ഞ്ചേ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കോ​ള​യാ​ട് സ്വ​ദേ​ശി കെ.​രാ​ഹു​ൽ, കാ​ക്ക​യ​ങ്ങാ​ട് മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി പി.​ജി​തി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

രാ​ഹു​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ സ​ലാ​ഹു​ദ്ധീ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ക്കേ​സി​ൽ പ്ര​തി​യാ​ണ്. ക​ണ്ണ​വം സ്‌​റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. എ​ന്നാ​ൽ ബോം​ബ് പൊ​ട്ടാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് വീ​ടി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട‌​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്.