ലാ പാസിനടുത്തുള്ള എൽ ആൾട്ടോയിലെ തിരക്കേറിയ അവന്യൂവിൽ പുതുതായി അച്ചടിച്ച നോട്ടുകളുമായി പോയ ബൊളീവിയൻ വ്യോമസേന ഹെർക്കുലീസ് വിമാനം തകർന്നുവീണ് 15 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. 

പ്രതികൂല കാലാവസ്ഥയ്ക്കിടെ സൈനിക വിമാനം തകർന്നുവീഴുകയയിരുന്നു, റോഡരികിലെ വാഹനങ്ങൾ ഇടിച്ചുകയറി വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പ്രാദേശിക ടെലിവിഷൻ സംപ്രേഷണം ചെയ്ത വീഡിയോയിൽ തെരുവിൽ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും  റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.