തൃ​ശൂ​ർ: ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ഫ്രി​ഡ്ജി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രാ​യ ദ​മ്പ​തി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ക​ഴി​ഞ്ഞ ഇ​രു​പ​താം തീ​യ​തി വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട​തി​നെ തു​ട​ർ​ന്ന് മാ​സം തി​ക​യാ​തെ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി മൊ​ഴി ന​ൽ​കി. മൃ​ത​ദേ​ഹം ന​ശി​പ്പി​ച്ചു ക​ള​യാ​നു​ള്ള ബു​ദ്ധി​മു​ട്ട് കാ​ര​ണ​മാ​ണ് ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചെ​ന്നും ​യു​വ​തി പറഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ദ​മ്പ​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.