ക​​​ണ്ണൂ​​​ർ: ബി​​​ജെ​​​പി ഡീ​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​പ്പ​​​ര​​​ത്ത​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ണ്ണൂ​​​ർ പ്ര​​​സ്ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദി ​​​ലീ​​​ഡേ​​​ഴ്സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​നി​​​ര നോ​​​ക്കി​​​യാ​​​ൽ 30 ശ​​​ത​​​മാ​​​നം കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​രാ​​​യി​​​രി​​​ക്കും. രാ​​​ജ​​​സ്ഥാ​​​നി​​​ൽ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ചാ​​​ൽ അ​​​വി​​​ടെ ബി​​​ജെ​​​പി ജ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. വേ​​​ണു​​​ഗോ​​​പാ​​​ൽ രാ​​​ജി​​​വ​​​ച്ച​​​ത് ഏ​​​ത് ഡീ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു‍‍‍‍?. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ സ്വ​​​ന്തം ബ​​​ന്ധു​​​ക്ക​​​ളും മ​​​ക്ക​​​ളും എ​​​വി​​​ടെ​​​യാ​​​ണു​​​ള്ള​​​ത്?. സ്വ​​​യം അ​​​പ​​​ഹാ​​​സ്യ​​​രാ​​​യ​​​വ​​​ർ സി​​​പി​​​എ​​​മ്മി​​​നെ അ​​​പ​​​ഹ​​​സി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​ത്.

ഇ​​​എം​​​എ​​​സ് പ​​​ട്ടാ​​​മ്പി​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മ്പോ​​​ൾ ദീ​​​ൻ ദ​​​യാ​​​ൽ ഉ​​​പാ​​​ധ്യാ​​​യ കോ​​​ൺ​​​ഗ്ര​​​സി​​​നു വേ​​​ണ്ടി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി. എ​​​കെ​​​ജി പാ​​​ല​​​ക്കാ​​​ട് മ​​​ത്സ​​​രി​​​ക്കു​​​മ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടേ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​ത് ആ​​​ർ​​​എ​​​സ്എ​​​സ് കാ​​​ര്യ​​​വാ​​​ഹ​​​ക​​​ായി​​​രു​​​ന്നു.

രാഹുൽ ഗാന്ധി ഇ​​​ട​​​തു​​​പ​​​ക്ഷ മു​​​ഖ്യ​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​ക്കെ​​​തി​​​രേ പ​​​റ​​​യു​​​ന്നി​​​ല്ല എ​​​ന്ന് പ​​​റ​​​യു​​​മ്പോ​​​ൾ അ​​​തി​​​ന്‍റെ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത എ​​​ത്ര​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ലോ​​​ചി​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ കേ​​​ര​​​ളം ത​​​യാ​​​റാ​​​യി. കേ​​​ര​​​ള​​​ത്തോ​​​ട് കേ​​​ന്ദ്രം പ്ര​​​ത്യേ​​​ക വി​​​വേ​​​ച​​​നം കാ​​​ണി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​മാ​​​ണ് ത​​​ട​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​മീ​​​പ​​​നം വ​​​ന്ന​​​പ്പോ​​​ൾ ഒ​​​ര​​​ക്ഷ​​​രം സം​​​സാ​​​രി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ ത​​​യാ​​​റാ​​​യി​​​ല്ല.

കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രെ പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്താ​​​ൻ ഞ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​യി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ​ പൊ​​​തു​​​വാ​​​യ പ്ര​​​ശ്ന​​​മാ​​​ണ്, ഒ​​​ന്നി​​​ച്ച് സ​​​മ​​​രം ന​​​ട​​​ത്തി​​​ക്കൂ​​​ടെ എ​​​ന്ന് ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ, ഞ​​​ങ്ങ​​​ളി​​​ല്ല എ​​​ന്നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് പ​​​റ​​​ഞ്ഞ​​​ത്. തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ സ​​​മീ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രെ രാ​​​ജ്യ​​​ത്താ​​​കെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പാ​​​ർ​​​ട്ടി പ​​​ണി​​​മു​​​ട​​​ക്കി​​​നോ​​​ടു കേ​​​ര​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ട് എ​​​ന്താ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത്ത​​​ര​​​മൊ​​​രു യോ​​​ജി​​​പ്പ് ഉ​​​ണ്ടാ​​​യി​​​ക്കൂ​​​ടാ എ​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചു.
ഡ​​​ൽ​​​ഹി​​​യി​​​ൽ ചെ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ന്ത്രി​​​സ​​​ഭ സ​​​മ​​​രം ന​​​ട​​​ത്തി. കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളെ​​​യും സ​​​മ​​​ര​​​ത്തി​​​ന് ക്ഷ​​​ണി​​​ച്ചു. പ​​​ക്ഷേ, പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​ത് എ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ നേ​​​തൃ​​​ത്വം നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചു. ബി​​​ജെ​​​പി​​​ക്കെ​​​തി​​​രാ​​​യ പൊ​​​തു​​​വാ​​​യ മു​​​ന്നേ​​​റ്റ​​​മാ​​​യി പ്ര​​​ക്ഷോ​​​ഭം മാ​​​റി. കോ​​​ൺ​​​ഗ്ര​​​സ് സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി ഫ​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു-​​പി​​ണ​​റാ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​ധഃ​​​പ​​​ത​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗം

ന​​​ശി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച് ശ​​​ത്രു​​​പ​​​ക്ഷ​​​ത്ത് ചേ​​​ർ​​​ന്ന ശേ​​​ഷം അ​​​ധഃ​​​പ​​​ത​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ. സ്വ​​​ന്തം സ​​​ഹോ​​​ദ​​​ര​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ൺ​​​ഗ്ര​​​സി​​​നെ​​​തി​​​രേ പ​​​ണ്ട് പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ തി​​​രു​​​ത്തി​​​പ്പ​​​റ​​​യു​​​ക​​​യാ​​​ണു സു​​​ധാ​​​ക​​​ര​​​ൻ.

സു​​​ജാ​​​ത​​​യെ അ​​​പ​​​മാ​​​നി​​​ച്ച ഭാ​​​ഷ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു യോ​​​ജി​​​ച്ച​​​ത​​​ല്ല. സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ച ഭാ​​​ഷ​​​യാ​​​ണി​​​ത്. പ്ര​​​ത്യേ​​​ക വി​​​കാ​​​ര​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​വി​​​ട്ടാ​​​ൽ അ​​​ന്പ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​ന്നും ഏ​​​ശി​​​ല്ലെ​​​ന്നും അ​​​ത് പു​​​ന്ന​​​പ്ര​​​യു​​​ടെ മ​​​ണ്ണാ​​​ണെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

രാഹുൽ പറയുന്നത് ഗൗരവത്തിലെടുക്കുന്നില്ല

ഡീ​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​റ​​​യു​​​ന്ന​​​ത് ഗൗ​​​ര​​​വ​​​ത്തി​​​ൽ എ​​​ടു​​​ക്കു​​​ന്നി​​​ല്ല. അ​​​ബ​​​ദ്ധ​​​ജ​​​ഡി​​​ല​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു രാ​​​ഹു​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട സ്ഥാ​​​ന​​​ത്താ​​​ണ് രാ​​​ഹു​​​ൽ ഇ​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം കാ​​​ണി​​​ക്ക​​​ണം. കേ​​​ജ​​​രി​​​വാ​​​ൾ കോ​​​ൺ​​​ഗ്ര​​​സ​​​ല്ല, എ​​​ന്നാ​​​ൽ, ബി​​​ജെ​​​പി​​​ക്കെ​​​തി​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച ആ​​​ളാ​​​ണ്. എ​​​ന്താ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി കേജരിവാളിന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ച സ​​​മീ​​​പ​​​നം?. ആം ​​​ആ​​​ദ്മി​ പാ​​ർ​​ട്ടി​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ശ്ര​​​മി​​​ച്ച​​​ത്. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എ​​​ന്‍റെ ചി​​​ത്രം ക​​​ണ്ടാ​​​ൽ ചി​​​ല​​​ർ​​​ക്കു വി​​​ഷ​​​മം

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ ബോ​​​ഡു​​​ക​​​ളി​​​ൽ എ​​​ന്‍റെ ചി​​​ത്രം കാ​​​ണു​​​ന്ന​​​തി​​​ൽ വി​​​ഷ​​​മ​​​മു​​​ള്ള ചി​​​ല​​​രു​​​ണ്ടാ​​​കും. ഞ​​​ങ്ങ​​​ളു​​​ടേ​​​തു കൂ​​​ട്ടാ​​​യ നേ​​​തൃ​​​ത്വ​​​മാ​​​ണ്. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു വ്യ​​​ക്തി​​​യി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​നെ ന​​​യി​​​ക്കു​​​ന്ന ആ​​​ൾ എ​​​ന്ന നി​​​ല​​​യി​​​ൽ എ​​​ന്‍റെ ചി​​​ത്രം വ​​​ച്ചി​​​ട്ടു​​​ണ്ടാ​​​കും. അ​​​തി​​​ന് വേ​​​റെ അ​​​ർ​​​ഥം കാ​​​ണേ​​​ണ്ട​​​തി​​​ല്ല.

യു​​​ഡി​​​എ​​​ഫി​​​ന്‍റെ​​​യും എ​​​ൻ​​​ഡി​​​എ​​​യു​​​ടേ​​​യും ഭാ​​​ഗ​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് വോ​​​ട്ട് ചെ​​​യ്യാ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. എ​​​സ്ഡി​​​പി​​​ഐ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ത്തി​​​നാ​​​യി​​​രു​​​ന്നു ഈ ​​​മ​​​റു​​​പ​​​ടി. പ​​​ക്ഷേ, എ​​​ൽ​​​ഡി​​​എ​​​ഫ് വ​​​ർ​​​ഗീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ​​​ക്ക് എ​​​തി​​​രാ​​​ണ്.

ഞ​​​ങ്ങ​​​ൾ ഞ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കും. ന​​​ല്ല ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ എ​​​ൽ​​​ഡി​​​എ​​​ഫ് ജ​​​യി​​​ക്കും. 2021 ലേ​​​ക്കാ​​​ൾ​​​കൂ​​​ടു​​​ത​​​ൽ സീ​​​റ്റ് ജ​​​നം ന​​​ൽ​​​കും. ബി​​​ജെ​​​പി​​​ക്ക് ഒ​​​രു സീ​​​റ്റു പോ​​​ലും കി​​​ട്ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

2018 ലെ ​​​പ്ര​​​ള​​​യം മ​​​നു​​​ഷ്യ​​​നി​​​ർ​​​മി​​​ത​​​മാ​​​ണെ​​​ന്നു​​​ള്ള ആ​​​രോ​​​പ​​​ണ​​​ത്തി​​​നെ​​​തി​​​രേ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​ത് വി​​​ദ​​ഗ്ധ​​​സ​​​മി​​​തി​​​ക​​​ൾ പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​താ​​​ണ്. പ്ര​​​ള​​​യം മ​​​നു​​​ഷ്യ​​​നി​​​ർ​​​മി​​​ത​​​മ​​​ല്ല. ഉ​​​യ​​​രു​​​ന്ന​​​ത് തെ​​​റ്റാ​​​യ ആ​​​രോ​​​പ​​​ണം മാ​​​ത്ര​​​മാ​​​ണ്.