ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള നിതിൻ നബീൻ്റെ ആദ്യ കേരള സന്ദർശനം ഇന്ന് ആരംഭിക്കും. 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തുന്ന അദ്ദേഹം വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചിയിലും തൃശൂരിലും വിവിധ പരിപാടികളിൽ പങ്കെടുക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തിന് ബിജെപി സംസ്ഥാന നേതൃത്വം ഉജ്ജ്വല സ്വീകരണം നൽകും.

ഉച്ചയ്ക്ക് 2.30-ന് നെടുമ്പാശ്ശേരിയിൽ വെച്ച് ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിക്കും. തുടർന്ന് എറണാകുളം, ആലപ്പുഴ റവന്യൂ ജില്ലകളിലെ ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും.