പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെ മുതിർന്ന ബിജെപി നേതാക്കൾ നാമനിർദേശ പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു.
അടുത്ത 16നാണ് തെരഞ്ഞെടുപ്പ്. നിതീഷ് മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതോടെ ഈ സ്ഥാനത്തേക്ക് ബിജെപി അംഗമെത്തും. നിതീഷിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയാകും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനും ബിഹാറിൽ നിന്ന് പത്രിക സമർപ്പിച്ചിരുന്നു.
കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. സഖ്യത്തിൽ ബിജെപി മാത്രം 89 സീറ്റുകളാണ് നേടിയത്. ജെഡിയു 85സീറ്റുകളും സ്വന്തമാക്കി.



