കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​യു​മെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും ഖ​ര​ഗ്പു​ർ സാ​ദ​റി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ ദി​ലീ​പ് ഘോ​ഷ്. ബി​ജെ​പി ആ​ണ് ഇ​ത്ത​വ​ണ ഭ​ര​ണ​ത്തി​ലെ​ത്തു​ക എ​ന്നും ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

“ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ഭ​ര​ണം മാ​റു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.’-​ദി​ലീ​പ് ഘോ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

“മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​രാ​ജ​യ​ഭീ​തി​യി​ലാ​ണ്. തൃ​ണ​മൂ​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. മ​മ​ത​യു​ടെ ശ​ക്തി​യാ​യി​രു​ന്ന ക​ള്ള​വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ത​ന്നെ വ​ൻ പ​രാ​ജ​യ​മാ​ണ് അ​വ​രും പാ​ർ​ട്ടി​യും നേ​രി​ടാ​ൻ പോ​കു​ന്ന​ത്. അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം സം​സ്ഥാ​ന​ത്ത് ഉ​ണ്ട്. ജ​ന​ങ്ങ​ൾ തൃ​ണ​മൂ​ലി​നെ​തി​രെ വി​ധി​യെ​ഴു​താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്.’-​ദി​ലീ​പ് ഘോ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.