ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം ചേ​രും. ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ആ​ദ്യം പ്ര​ധാ​ന​മ​ന്ത്രി​യ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് യോ​ഗം ചേ​രും. ഇ​തി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യും സം​സ്ഥാ​ന​ത്തെ നേ​താ​ക്ക​ൾ അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​വും ചേ​രും.

50 സീ​റ്റു​ക​ളി​ൽ ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം മാ​ത്ര​മാ​കും സ്ഥാ​നാ​ര്‍​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക. കാ​ര്യ​മാ​യ സ​ർ​പ്രൈ​സു​ക​ളി​ല്ലെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.

സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ പ​ട്ടി​ക​യ്ക്ക് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ ത​ന്നെ അം​ഗീ​കാ​രം ന​ൽ​കും. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ൾ എ​ല്ലാം ഡ​ൽ​ഹി​യി​ലേ​യ്ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യും സാ​ബു ജേ​ക്ക​ബും അ​ട​ക്കം മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ടും തൃ​ശൂ​രും അ​ട​ക്കം ബി​ജെ​പി ചു​വ​രെ​ഴു​ത്തു​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രും മു​മ്പേ പാ​ല​ക്കാ​ട് ശോ​ഭ സു​രേ​ന്ദ്ര​ൻ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. മ​ണ്ഡ​ല​ത്തി​ൽ ചു​വ​രെ​ഴു​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തും പാ​ർ​ട്ടി നേ​താ​ക്ക​ളെ ക​ണ്ടും ശോ​ഭ സ​ജീ​വ​മാ​യി.